Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eight Roads

Palakkad

മ​ല​ന്പു​ഴ ബ്ലോ​ക്കി​ൽ റീ ​ടാ​റി​ംഗ് പൂ​ർ​ത്തി​യാ​ക്കി എ​ട്ട് റോ​ഡു​ക​ൾ

മ​ല​ന്പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ റീ ​ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ എ​ട്ട് റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​യി. മ​രു​ത​റോ​ഡ്, കൊ​ടു​ന്പ്, പു​തു​ശേ​രി, മ​ല​ന്പു​ഴ, പു​തു​പ്പ​രി​യാ​രം, അ​ക​ത്തേ​ത്ത​റ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ റോ​ഡു​ക​ളാ​ണ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്. ജ​ന​റ​ൽ ഫ​ണ്ട്, ഫി​നാ​ൻ​ഷ്യ​ൽ ക​മ്മീ​ഷ​ൻ ഗ്രാ​ൻ​ഡ്, എ​സ് സി ​ഫ​ണ്ട് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

ജ​ന​റ​ൽ ഫ​ണ്ടി​ൽനി​ന്നും 12 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി മ​ല​ന്പു​ഴ ക​വി​ത റോ​ഡ്, 7.76 ല​ക്ഷ​ത്തി​ൽ പു​തു​പ്പ​രി​യാ​രം അ​ശ്വ​തി റോ​ഡ്, 7.70 ല​ക്ഷം രൂ​പ​യി​ൽ അ​ക​ത്തേ​ത്ത​റ ശാ​സ്താ​ന​ഗ​ർ ചെ​റാ​ട് റോ​ഡ്, ഏ​ഴ് ല​ക്ഷ​ത്തി​ൽ മ​രു​ത​റോ​ഡ് ക​ണ്ടാ​ത്ത്പാ​റ വി​ന്‍റേ​ജ് ന​ഗ​ർ റോ​ഡ്, ഫി​നാ​ൻ​ഷ്യ​ൽ ക​മ്മീ​ഷ​ൻ ഗ്രാ​ൻ​ഡി​ൽ 7.80 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് കൊ​ടു​ന്പ് എ​കെ​ജി ന​ഗ​ർ റോ​ഡ്, 7.70 ല​ക്ഷ​ത്തി​ൽ അ​ട്ടം​പ​ള്ളം മേ​ക്ക​ല്ലൂ​ർ റോ​ഡ്, എ​സ് സി ​വി​ഭാ​ഗ​ത്തി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ചെ​ല​വ​ഴി​ച്ച് കൊ​ടു​ന്പ് ച​ക്കി​ങ്ക​ർ​പ്പ​ള്ള റോ​ഡ്, പു​തു​പ്പ​രി​യാ​രം കാ​വി​ൽ​പ്പാ​ട് മാ​ങ്ങോ​ട് റോ​ഡ് എ​ന്നി​വ​യാ​ണ് റീ ​ടാ​റിം​ഗ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up